നോർത്ത് മലബാർ വോളി ലവേർസിൻ്റെ നേതൃത്വത്തിൽ സ്നേഹ സംഗമം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 29 December 2021

നോർത്ത് മലബാർ വോളി ലവേർസിൻ്റെ നേതൃത്വത്തിൽ സ്നേഹ സംഗമം


പിലാത്തറ: അൻപത് വർഷത്തിലേറെയായി  വോളിബോളിനെ നെഞ്ചിലേറ്റിയവർ ഒത്തുകൂടി.വോളിയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ നോർത്ത് മലബാർ വോളി ലവേർസിൻ്റെ നേതൃത്വത്തിലാണ്
കണ്ണൂർ -കാസർഗോഡ് ജില്ലകളിലെ വോളിബോൾ കളിക്കാർ, പരിശീലകർ, റഫറിമാർ, ആസ്വാദകർ എന്നിവരുടെ സ്നേഹ സംഗമം നടന്നത്.

വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ: സണ്ണി വി.സക്കറിയ ഉദ്ഘാടനം ചെയ്തു.
അഡ്വ.ഏ.വി.
വാമനകുമാർ അധ്യക്ഷത വഹിച്ചു.വോളിബോൾ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ പഴയകാല കളിക്കാരെ ടി. ഐ. മധുസൂദനൻ എം.എൽ. എ. ആദരിച്ചു. പി.പി.സുമിത്രൻ, എം.വി.രാമകൃഷ്ണൻ,
ഇ.സുധീർ കുമാർ, കെ.വി.ശശിധരൻ,
എം.കെ.മധു, ദിലീപ് പരിയാരം, മനോജ് കാർത്തിക, പരിശീലകൻ ടി.ബാലചന്ദ്രൻ ,മുൻ സി.ആർ.പി.എഫ് താരം പി.പി. കൃഷ്ണൻ, വി.യു.ഷെറീഫ് എന്നിവർ സംസാരിച്ചു. ജൂനിയർ താരങ്ങൾ മുതൽ 85 പിന്നിട്ടവരടക്കമുള്ള ദേശീയ അന്തർദേശീയ താരങ്ങളായി തിളങ്ങിയ പഴയതും പുതിയതുമായ കളിക്കാർ ഒത്തുകൂടലിൻ്റെ ഭാഗമായി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog