10 വർഷത്തിന് ശേഷംപിടികിട്ടാപ്പുള്ളി കർണ്ണാടകയിൽ പിടിയിലായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 29 December 2021

10 വർഷത്തിന് ശേഷംപിടികിട്ടാപ്പുള്ളി കർണ്ണാടകയിൽ പിടിയിലായി


മാലൂർ. ഗാർഹിക പീഡനത്തിനും വീട് തകർത്ത കേസിലും ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ 10 വർഷത്തിന് ശേഷം കർണ്ണാടകയിൽ വെച്ച് പോലീസ് പിടികൂടി.വെള്ളാർ വള്ളി അരയങ്ങാട് സ്വദേശി മുതുപറമ്പിൽ ജെയിംസ് തോമസ് എന്ന ജോയി ( 62 ) യെയാണ് കർണ്ണാടക മൂഢബദ്രിയിൽ വെച്ച് മാലൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.വിനോദ്കുമാർ, എ.എസ്.ഐ.വിനോദൻ രയരോത്തൻ, സിവിൽ പോലീസ് ഓഫീസർ സുഗേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.നാട്ടിൽ നിന്നും മുങ്ങിയ പ്രതി ഒളിവിൽ കഴിയുന്നതിനിടെ മംഗലാപുരത്തിന് സമീപത്തെ ഫ്ലാറ്റിൽ മറ്റൊരു പേരിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പോലീസ് നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതി പിടിയിലായത്.

2010 ൽ ആണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ ഭാര്യ പയ്യാവൂർ സ്വദേശിനി മേരി നൽകിയ പരാതിയിൽ വീട് തകർത്തതിനും ഗാർഹീക പീഡനത്തിനും മാലൂർ പോലീസ് കേസെടുത്തിരുന്നു.തുടർന്ന് പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോയ പ്രതിയെ 2013 ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog