ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 December 2021

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു


ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചശീതകാല പച്ചക്കറി കൃഷി  ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി.യുവ കർഷക സംരംഭകനായ ബിജു നാരായണനെ നഗരസഭ കൗൺസിലർ ജയലക്ഷമി പൊന്നാട അണിയിച്ച് ആദരിച്ചു
പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം ഓഫീസർ ഇ.പി.അനീഷ്കുമാർ, പ്രഥമാധ്യാപകൻ എം. ബാബു , സ്റ്റാഫ് സെക്രട്ടറി കെ.വി. സുജേഷ് ബാബു എന്നിവർ സംസാരിച്ചു.
 പടം)ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്യുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog