ഇരിട്ടി മഹോത്സവം ഞായറാഴ്ച സമാപിക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 December 2021

ഇരിട്ടി മഹോത്സവം ഞായറാഴ്ച സമാപിക്കും

ഇരിട്ടി : ഡിസംബർ 18 മുതൽ ഇരിട്ടി തവക്കൽ കോപ്ലസിന് സമീപം നടന്നുവരുന്ന ഇരിട്ടി മഹോത്സവം 
ഞായറാഴ്ച രാത്രിയോടെ സമാപിക്കും. കോവിഡ് കാലത്തിൻ്റെ രണ്ടുവർഷത്തെ അടച്ചിടലിന്  ശേഷം മലയോരത്തെ ഉണർത്തിയാണ് ഇരിട്ടി മഹോത്സവം എത്തിയത്. പുഷ്പോത്സവം, വിദേശ രാജ്യങ്ങളിലെ പെറ്റ് ഷോ, അറുപതിൽപ്പരം വിവിധ സ്റ്റാളുകൾ, 
ഫുഡ് കോർട്ട്, ചക്ക വിഭവങ്ങൾ, കുടുബശ്രീ ഉൽപ്പന്നങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെൻറ് പാർക്ക്, 
കുതിര സവാരി തുടങ്ങി മലയോരത്തെ ജനങ്ങളെ ഉത്സവ അന്തരീക്ഷത്തിലേക്ക് എത്തിക്കുവാൻ മഹോത്സവത്തിന് കഴിഞ്ഞു.  എല്ലാ ദിവസവും ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം. 
കോവിഡിൻ്റെ അടച്ചിടലിന് ശേഷം അമ്യൂസ്മെൻറ് പാർക്കിലെ തൊഴിലാളികൾക്കും, സ്റ്റാളിലെ ജീവനക്കാർക്കും ഉൾപ്പെടെ 
ഏറെ സഹായകരമാകുന്നതായിരുന്നു മഹോത്സവം. ഇതിനിടയിൽ ചില സാങ്കേതിക കാരണങ്ങളാൽ  ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചിടേണ്ടിവന്നതിൽ ഇവിടെയെത്തിയ  ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ സംഘാടകർ ഖേദം പ്രകടിപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog