ഡിസംബർ 7ന്‌ സിപിഐ എം പ്രതിഷേധദിനം ആചരിക്കും. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 6 December 2021

ഡിസംബർ 7ന്‌ സിപിഐ എം പ്രതിഷേധദിനം ആചരിക്കും.


മുസ്ലീം ക്രിസ്ത്യൻ പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ നടത്തുന്ന അക്രമങ്ങൾക്കെതിരെ ഡിസംബർ 7ന്‌ സംസ്ഥാനത്ത് സിപിഐ എം പ്രതിഷേധദിനം ആചരിക്കും. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ദേശീയതലത്തിൽ പാർടി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ പ്രതിഷേധദിനാചരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും പട്ടികജാതി-പട്ടികവർഗക്കാർക്കുമെതിരായ അക്രമങ്ങൾ വർധിക്കുകയാണ്‌. കഴിഞ്ഞ ഒമ്പതുമാസത്തിനിടയിൽ ക്രൈസ്‌തവ ആരാധനാലയങ്ങൾക്കെതിരെ മുന്നൂറിലേറെ ആക്രമണമുണ്ടായതായി മനുഷ്യാവകാശ സംഘടനകളുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. പശുസംരക്ഷണം, ലൗജിഹാദ്‌ എന്നിവ ഉയർത്തിയുള്ള ആക്രമണങ്ങകളും വർദ്ധിക്കുകയാണ്‌. ഫാദർ സ്‌റ്റാൻ സാമി ഉൾപ്പെടെയുള്ളവർ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ്‌. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കും അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും നേരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഡിസംബർ ഏഴിന് സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കാൻ സിപിഐ എം തീരുമാനിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog