കെ. റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ജനകീയ സമരസമിതി രൂപീകരിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 December 2021

കെ. റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ജനകീയ സമരസമിതി രൂപീകരിച്ചു.


പയ്യന്നൂർ : പാരിസ്ഥിതി കവും സാമൂഹികവും സാമ്പത്തികവുമായി വൻ പ്രത്യാഘാതമുണ്ടാക്കുന്നവിനാശകരമായ കെ.റെയിൽ സിൽവർ ലൈൻ അർധ – അതിവേഗ റെയിൽ പദ്ധതിക്കെതിരെ പയ്യന്നൂരിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. നിർദ്ദിഷ്ട പദ്ധതിക്കെതിരെ പരിസ്ഥിതി – പൗരാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ സമര സമതി രൂപീകരണയോഗം പയ്യന്നൂർ വിദ്യാമന്ദിർ കോളേജിൽ വെച്ച് നടന്നു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സീക്ക് ഡയറക്ടറുമായ ടി.പി. പത്മനാഭൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.പി. ബദറുദ്ദീൻ, ഡോ: ഇ. ഉണ്ണിക്കൃഷ്ണൻ , കെ.പി.ചന്ദ്രാംഗതൻ , വിനോദ് കുമാർ രാമന്തളി, വി നാരായണൻ, അപ്പുക്കുട്ടൻ കാരയിൽ, അത്തായി ബാലൻ, പി.മുരളീധരൻ, പി.എം.ബാലകൃഷ്ണൻ, നിശാന്ത് പരിയാരം, പി.വി.പത്മനാഭൻ കുന്നരു, ടി.മാധവൻ . കെ.രാജീവ് കുമാർ , കെ.സി. ഹരിദാസ്, മണിരാജ് വട്ടക്കൊവ്വൽ , പി.സി. ബാലചന്ദ്രൻ , കെ.വി.സതീഷ് കുമാർ , കെ.പി. വിനോദ് എന്നിവർ സംസാരിച്ചു.
ടി.പി. പത്മനാഭൻ മാസ്റ്റർ ചെയർമാനും വി.കെ.രവീന്ദ്രൻ കൺവീനറുമായി കെ.റെയിൽ സിൽവർ ലൈൻ പദ്ധതി വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു.
നിർദ്ദിഷ്ട പദ്ധതിക്കു വേണ്ടി നിയവിരുദ്ധമായി നടക്കുന്ന സർവ്വേ – കല്ലിടൽ നടപടികൾ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമരം ശക്തമാക്കുന്നതിനായി സിസംബർ 17 ന് പയ്യന്നൂരിൽ വിപുലമായ ജനകീയ കൺവെൻഷൻ നടത്തും. അതിന് മുന്നോടിയായി നിർദ്ദിഷ്ട റെയിൽ കടന്നുപോകുന്ന മേഖലയിൽ ജനസമ്പർക്ക പരിപാടിയും ആഘാത പഠനവും നടത്തും.
ഡിസമ്പർ 8 ന് നിർദ്ദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ നടക്കുന്ന ധർണ്ണ സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog