സി.പി.എം പ്രതിനിധിയായ വാർഡ് മെംബറുടെ രാജി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് മാർച്ച്‌ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മുഴപ്പിലങ്ങാട് :കുടുംബശ്രീയുടെ ഫണ്ടിൽ അഴിമതി നടത്തിയ  മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ രാജമണി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ കമ്മിറ്റി പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.

മാർച്ച്‌ ധർമ്മടം മണ്ഡലം പ്രസിഡന്റ്‌ പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഈ അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശക്തികളെയും പുറത്ത്കൊണ്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി സി നിബ്രാസ് അദ്യക്ഷത വഹിച്ചു, കമ്മിറ്റി സെക്രട്ടറി അഫ്സർ മാസ്റ്റർ സ്വാഗതം പറഞ്ഞു, റജീന ടീച്ചർ, സാഹിർ ടി കെ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha