പിണറായി റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് എം.പി.യും സംഘവും അഞ്ചരക്കണ്ടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഉളിയിൽ ദേശത്ത് മജ്ലിസിന്നു സമീപം സാജിറ മൻസിലിൽ റഹീസ്.പി.കെ(31) എന്നയാൾ KL 58 Y 7818 മാരുതി വാഗ്നറിൽ വില്പനയ്ക്കായി കൊണ്ടു പോകുന്ന O.250 ഗ്രാം MDMA, 15 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു. ഇയാൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജും ജില്ലയിലെ മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ഇത്തരം മാരക ലഹരി ഉല്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന റാക്കറ്റിലെ ഒരു പ്രധാന കണ്ണിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, പ്രിവന്റീവ് ഓഫീസർമാരായ(ഗ്രേഡ്) യു.ഷാജി, ഷനിത്ത് രാജ് സിവിൽ ഓഫീസർമാരായ ബൈജേഷ്,സുമേഷ് എം. കെ, രജീഷ് രവീന്ദ്രൻ, weco ഷൈനി എക്സൈസ് ഡ്രൈവർ സുകേഷ് എന്നിവർ ഉണ്ടായിരുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു