ഇരിട്ടി മഹോത്സവം - പവലിയന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 9 November 2021

ഇരിട്ടി മഹോത്സവം - പവലിയന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു


ഇരിട്ടി: നവംബർ 18 മുതൽ ഡിസംബർ 5 വരെ ഇരിട്ടിയിൽ നടക്കുന്ന ഇരിട്ടി മഹോത്സവം എന്ന ഇരിട്ടി ഫ്ലാവർഷോവിന്റെ  പവലിയന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. പയഞ്ചേരി മുക്കിന് സമീപം തവക്കൽ കോംപ്ളക്സിനോടടുത്ത മൈതാനിയിലാണ്   ഇരിട്ടി മഹോത്സവം നടക്കുക. 
രണ്ടു വർഷമായി കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ അടച്ചിടലിൽ മൂലം വിരസത അനുഭവിക്കുന്ന മലയോര മേഖലയിലെ ജനങ്ങൾക്ക് ഉന്മേഷവും ഉല്ലാസവും പകരുക എന്നതിനൊപ്പം മേഖലയിലെ കർഷകർക്കും മറ്റും അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനവും കൂടിയാകും ഈ ഇരിട്ടി മഹോത്സവം. ഇത്തരക്കാർക്കായി പ്രത്യേക വിപണന സ്റ്റാളുകളും പുഷ്‌പോത്സവ നഗരിയിൽ ഒരുക്കും.  
വിവിധതരത്തിലുള്ള പൂക്കളുടെ ഉദ്യാനം ,  അറുപതിൽ പരം വ്യത്യസ്ത സ്റ്റാളുകൾ , സർക്കാർ അർദ്ധസർക്കാർ പവലിയൻ, ഫുഡ് എക്സിബിഷൻ, കാർഷിക സ്റ്റാളുകൾ , കുട്ടികൾക്കായുള്ള അമ്യൂസ്മെൻറ് പാർക്ക് എന്നിവയും ഇരിട്ടി മഹോത്സവം എന്ന ഫ്‌ളവർഷോയുടെ ഭാഗമാകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog