വളാഞ്ചേരിയിൽ ഗ്യാസ് സിലിൻഡറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 9 November 2021

വളാഞ്ചേരിയിൽ ഗ്യാസ് സിലിൻഡറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു

വളാഞ്ചേരി: കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിൻഡറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുൽഷൈക്ക്, ഷഹീൽ (27), ഇീറാൻ (48), വീർവൽ അസ്ലം (30), ഗോപ്രോകുൽ (30) എന്നിവർക്കാണ് പരുക്ക്. തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണു അപകടം. ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ക്യാമ്പിലാണ് അപകടം. അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാർ വളാഞ്ചേരി സി എച്ച് ആസ്പത്രിയിലും നടക്കാവിൽ ആസ്പത്രിയിലും എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog