വീർപ്പാട് ആദിവാസി കോളനിയിലെ യുവാവിനെ ആക്രമിച്ചതായി പരാതി;പോലീസ് കേസ്സെടുത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 November 2021

വീർപ്പാട് ആദിവാസി കോളനിയിലെ യുവാവിനെ ആക്രമിച്ചതായി പരാതി;പോലീസ് കേസ്സെടുത്തു


വീർപ്പാട് ആദിവാസി കോളനിയിലെ യുവാവിനെ ആക്രമിച്ചതായി പരാതി;പോലീസ് കേസ്സെടുത്തു

 ഇരിട്ടി: ആദിവാസി യുവാവിന് മർദ്ദനമേറ്റതായി പരാതി. ആറളം പഞ്ചായത്തിലെ വീർപ്പാട് ആദിവാസി കോളനിയിലെ ബെന്നി ( 38)യേയാണ് മർദിച്ചതെന്നാണ് പരാതി. മണിമരുതുംചാൽ സ്വദേശിയായ ഷിജിൽ മർദിച്ചു എന്നാണ് ബെന്നി ആരോപിക്കുന്നത്. ബെന്നി വാണിയപ്പാറയിൽ റബർ ടാപ്പിംഗ് തൊഴിലാളിയാണ് .

ഇരുവരും തമ്മിലുള്ള തർക്കമാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന. ജോലി സ്ഥലത്ത് ബെന്നി താമസിക്കുന്ന ഷെഡിലെത്തി കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ബെന്നിയെ മർദിച്ചതെന്നാണ് ആരോപണം. ആക്രമിക്കരുതെന്ന് അപേക്ഷിച്ചിട്ടും മര്ദിക്കുകയായിരുന്നുവെന്ന് ബെന്നി പറയുന്നു. തൊഴിലുടമയുടെയും വാർഡ് മെമ്പറുടെയും ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളുടെയും സഹായത്തോടെ ബെന്നിയെ പിന്നീട് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ഒത്തുതീർപ്പിന് ശ്രമം നടന്നെങ്കിലും മർദിച്ചവർക്കെതിരായ പരാതിയിൽ ബെന്നി ഉറച്ചു നിൽക്കുകയായിരുന്നു. ഇതേതുടർന്ന് ബെന്നിയുടെ പരാതിയിന്മേൽ കരിക്കോട്ടക്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog