എഐവൈഎഫ് 21ാം സംസ്ഥാന സമ്മേളനം ഡിസംബർ 2 മുതൽ 4 വരെ കണ്ണൂരിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo 

കണ്ണൂർ: എഐവൈഎഫ് 21ാം സംസ്ഥാന സമ്മേളനം ഡിസംബർ 2, 3, 4 തിയ്യതികളിൽ കണ്ണൂരിൽ നടക്കും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എഐ വൈഎഫിന്റെ സംസ്ഥാനസമ്മേളനത്തിന് കണ്ണൂർ ആതിഥ്യമരുളുന്നത്. ഡിസംബർ രണ്ടിന് വൈകീട്ട് നാലിന് പ്രദീപ് പുതുക്കുടി നഗറിൽ(ടൗൺസ്ക്വയർ)പതാക-കൊടിമരം-ദീപശിഖ ജാഥകളുടെ സംഗമം നടക്കും. കുടപ്പനക്കുന്ന് ജയപ്രകാശ് സ്മൃതിമണ്ഡപത്തിൽ നിന്നുള്ള പതാക സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ ഏറ്റുവാങ്ങും. മുഴക്കുന്ന് പി ദാമോദരൻ രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ, എഐവൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സന്ദീപിനെ ഏൽപ്പിക്കുന്ന കൊടിമരം കെ രാജൻ ഏറ്റുവങ്ങും. പയ്യാമ്പലം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതി കുടീരത്തിൽനിന്നുള്ള ദീപശിഖ ജി കൃഷ്ണപ്രസാദ് ഏറ്റുവാങ്ങും. തുടർന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പതാക ഉയർത്തും. 4.30ന് പൊതുസമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആർ സജിലാൽ അധ്യക്ഷനാകും.

പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മയിൽ, അഫ്താബ് ആലംഖാൻ, മന്ത്രി പി പ്രസാദ്, പി സന്തോഷ് കുമാർ, മഹേഷ് കക്കത്ത്, ജെ അരുൺബാബു എന്നിവർ പ്രസംഗിക്കും. 3ന് കാലത്ത് പത്തിന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ(റബ്കോ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ് (കൊൽക്കത്ത) എഡിറ്റർ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം.പി,ആർ തിരുമലൈ, സത്യൻ മൊകേരി, സി എൻ ചന്ദ്രൻ, കെ രാജൻ, ജി ആർ അനിൽ എന്നിവർ പ്രസംഗിക്കും. നാലിന് കാലത്ത് പത്തുമണി മുതൽ പ്രതിനിധി സമ്മേളനം തുടരുമെന്നും പി. സന്തോഷ്കുമാർ സി.പി. ഷൈജൻ ,മഹേഷ് കക്കത്ത് ,കെ.വി.രജീഷ് , കെ.ആർ. ചന്ദ്രകാന്ത് എന്നിവർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha