കർണാടക കൊവിഡ് നിയന്ത്രണം കർശനമാക്കിയതോടെ അതിർത്തിയിൽ വാഹനപരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ നിയോഗിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 November 2021

കർണാടക കൊവിഡ് നിയന്ത്രണം കർശനമാക്കിയതോടെ അതിർത്തിയിൽ വാഹനപരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ നിയോഗിച്ചു


കർണാടക കൊവിഡ് നിയന്ത്രണം കർശനമാക്കിയതോടെ അതിർത്തിയിൽ വാഹനപരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ നിയോഗിച്ചു

ബെംഗളൂരു: കർണാടക കൊവിഡ് നിയന്ത്രണം കർശനമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ വാഹനപരിശോധനയ്ക്കായി കൂടുതൽ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും നിയോഗിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും നിലവില്‍ തലപ്പാടിയില്‍ നിന്ന് കർണാടകയിലേക്ക് ആളുകളെ കടത്തിവിടുന്നുണ്ട്.

നേരത്തെ കർണാടക നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള ബസ് സർവീസ് അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ കേരളത്തിൽ നിന്നുള്ള ബസുകൾക്ക് നിയന്ത്രണമില്ല. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്. 

ഒമിക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് വിദഗ്ധസമിതി യോഗം ചേരും. വിദേശത്ത് നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കാനാണ് തീരുമാനം. അതേസമയം കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കൂടുതൽ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്സിൽ എത്തിയ 13 യാത്രക്കാരിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വിലക്കി.

കാനഡയിലും ഓസ്ട്രിയയിലും ഒമിക്രോണ്‍ വൈറസ്ബാധ സ്ഥിരീകരിച്ചു. അതേസമയം ആഫ്രിക്കൻ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് അശാസ്ത്രീയമാണെന്നും ഉടൻ പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസെ ആവശ്യപ്പെട്ടു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog