ആറളത്തെ വിദ്യാർത്ഥികൾക്ക് സഹായവുമായി ദേശീയ മഹിളാ ഫെഡറേഷൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ദേശീയ മഹിളാ ഫെഡറേഷൻ സഹായം.

ഫെഡറേഷൻ സിപിഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയെ ഏൽപ്പിച്ച 20 മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു .


സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.പി. കുഞ്ഞികൃഷ്ണൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. കേരള മഹിളാ സംഘം ഇരിട്ടി മണ്ഡലം സെക്രട്ടറി മീന അശോകൻ അധ്യക്ഷത വഹിച്ചു. സിപിഐ ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ഫാം ലോക്കൽ സെക്രട്ടറി എം കെ ശശി , ആറളം ലോക്കൽ സെക്രട്ടറി ശങ്കർ സ്റ്റാലിൻ , പി.കെ.കരുണാകരൻ, ജിൻസി സുനിൽ എന്നിവർ സംസാരിച്ചു. വി എസ് ശാന്തകുമാർ നന്ദി പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha