കെ-റെയിൽ പദ്ധതി അനുവദിക്കില്ല- കെ. മുരളീധരൻ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 November 2021

കെ-റെയിൽ പദ്ധതി അനുവദിക്കില്ല- കെ. മുരളീധരൻതലശ്ശേരി : കെ-റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ യു.ഡി.എഫ്. അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പി. പറഞ്ഞു. യു.ഡി.എഫ്. തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമരരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.’അമ്മയും കുഞ്ഞും ആസ്പത്രി എവിടെ?, കെ-റെയിൽ പദ്ധതി ആർക്കുവേണ്ടി?’ എന്നീ ചോദ്യമുയർത്തിയാണ് യു.ഡി.എഫ്. സമരസംഗമം സംഘടിപ്പിച്ചത്.

കെ-റെയിൽ പദ്ധതിക്ക് റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കേരളത്തിന്റെ കൈയിൽ പദ്ധതി പൂർത്തിയാക്കാനാവശ്യമായ സാമ്പത്തികവുമില്ല. കേരള ജനതയെ പണയംവെച്ച് കെ-റെയിൽ നടപ്പാക്കാനുള്ള നീക്കത്തെ യു.ഡി.എഫ്. ശക്തമായി ചെറുക്കും. തലശ്ശേരിയിൽ യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന അമ്മയും കുഞ്ഞും ആസ്പത്രിയ്ക്ക് ജനങ്ങളിൽനിന്നും ഫണ്ട് ശേഖരിച്ചിരുന്നു. തറക്കല്ലിൽ ഒതുങ്ങിയ ആസ്പത്രിയുടെ നിർമാണപ്രവർത്തനം ഉടൻ തുടങ്ങണം- എം.പി. ആവശ്യപ്പെട്ടു.

യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ എൻ. മഹമ്മൂദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ കരീം ചേലേരി, എം.പി. അരവിന്ദാക്ഷൻ, അഡ്വ. കെ.എ. ലത്തീഫ്, യു.ഡി.എഫ്. കൺവീനർ അഡ്വ. സി.ടി. സജിത്ത്, വി.എൻ. ജയരാജ്, ബഷീർ ചെറിയാണ്ടി, ഷാനിദ് ചൊക്ലി, മണ്ണയാട് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog