സ്റ്റുഡൻറ് പോലീസ് കാഡറ്റ് ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 November 2021

സ്റ്റുഡൻറ് പോലീസ് കാഡറ്റ് ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും


ആലക്കോട്: കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് യൂണിറ്റ് സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എ.ആർ.രമേശ് പദ്ധതിവിശദീകരിച്ചു. കണ്ണൂർ റൂറൽ എ.ഡി.എൻ.ഒ. സി.വി.തമ്പാൻ ദൗത്യപ്രഖ്യാപനം നടത്തി. എസ്.എസ്. എൽ.സി.,വി. എച്ച്. എസ് .സി. പരീക്ഷകളിൽ ഉന്നത വിജയം നേടിയവിദ്യാർഥികൾക്ക് എൻഡോവ്മെൻറുകൾ ജില്ലാ പഞ്ചായത്ത് അംഗം ടി.സി.പ്രിയ വിതരണംചെയ്തു. എം.എസ്.ബീഗം നിസ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി.ഗംഗാധരൻ, കെ.ടി.സുരേഷ് കുമാർ, സരിത ജോസ്, എം.സി.ജനാർദനൻ, ബിന്ദു രാജേഷ്, ടോമി കാടൻ കാവിൽ, ടി.ആർ.വന്ദന, വി.ടി.ചെറിയാൻ, ജോൺസൺ മാട്ടേൽ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog