കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു:തൃശ്ശൂരിൽ മൂന്ന് വയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി: തിരച്ചിൽ തുടരുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ വീണ് അപകടം .കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു.ഇരിക്കൂർ പെടയാങ്കോട് സ്വദേശി പാറമ്മൽ സാജിദിന്റെ മകൻ നസൽ ആണ് മരിച്ചത്.ഇരിങ്ങാലക്കുട പട്ടേപ്പാടത്ത് മൂന്നു വയസ്സുള്ള കുട്ടിയെ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായി.പട്ടേപ്പാടം ബെൻസിലിന്റെ മകൻ ആരോം ഹെവൻ ആണ് ഒഴുക്കിൽപെട്ടത്.

കുളിപ്പിക്കുന്നതിനിടെ കുതറി ഓടിയ കുട്ടി കാൽ വഴുതി തോടിൽ വീഴുകയായിരുന്നു.കുട്ടിയുടെ അമ്മ തോട്ടിൽ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ കുട്ടിയെ കാണാതായി.സ്ഥലത്ത് അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.രക്ഷാപ്രവർത്തനത്തിനായി തൃശ്ശൂരിൽ നിന്നും മുങ്ങൽ വിദ്ഗദ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha