ബര്‍ണശ്ശേരിയില്‍വടിവാളുകൾ കണ്ടെത്തിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 November 2021

ബര്‍ണശ്ശേരിയില്‍വടിവാളുകൾ കണ്ടെത്തിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി

കണ്ണൂര്‍: ബര്‍ണശ്ശേരിയില്‍ പഴയ പാല്‍ സൊസൈറ്റിക്കു സമീപമുള്ള വാടക ലൈന്‍ മുറിയില്‍ നിന്നും പോലീസ് വടി വാളുകള്‍ പിടികൂടി. കണ്ണൂര്‍ സിറ്റി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സുമേഷ് പി കെ ക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് വടി വാളുകള്‍ കണ്ടെത്തിയത്. പോലീസ്സിന്‍റെ അന്വേഷണത്തില്‍ ബര്‍ണശ്ശേരി റോഡിൽ ലൈന്‍ മുറിയില്‍ വടകയ്ക്ക് താമസിക്കുന്നതു രഞ്ജിത്, മാവില വീട്ടില്‍, ആണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി. രണ്ടു വടി വാളുകള്‍ വീടിന്‍റെ ഉത്തരത്തില്‍ ട്രാക്ക് സ്യൂട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചു വച്ച നിലയില്‍ ആയിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സുമേഷ് പി കെ യുടെ കൂടെ എസ് ഐ മാരായ ബാബു ഇ, ബാബു ജോണ്‍, എ‌എസ്‌ഐ ഷംജിത്, സി‌പി‌ഓ സനീഷ് തുടങ്ങിയവരും വടി വാളുകള്‍ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog