ഇരിട്ടി എസ്എൻഡിപി യൂണിയൻ ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 28 November 2021

ഇരിട്ടി എസ്എൻഡിപി യൂണിയൻ ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


ഇരിട്ടി : അസംഘടിത മേഖലയിലെ തൊഴിലാളികളു ടെ രജിസ്ട്രേഷന്റെ ഭാഗമായി ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി ശ്രീനാരായണ പ്രാർത്ഥനാ ഹാളിൽ വച്ച് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.  നിരവധി തൊഴിലാളികൾ രജിസ്ട്രേഷൻ നടത്തി.  ഈ ശ്രം കാർഡ് വിതരണ ത്തിന്റെ ഉദ്ഘാടനം ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. വി. അ ജി നിർവഹിച്ചു.  യൂണിയൻ സെക്രട്ടറി പി. എൻ. ബാബു അധ്യക്ഷത വഹിച്ചു.  കെ. കെ. സോമൻ, പി.ജി. രാമകൃഷ്ണൻ,  നിർമല അനിരുദ്ധൻ,  ഓമന വിശ്വംഭരൻ,  യു.എസ്. അഭിലാഷ്,  അനൂപ് പനയ്ക്കൽ,   അജിത്ത് എടക്കാനം,   ബിന്ദു ദിനേശ് എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.  യൂണിയന്റെ കീഴിൽ വിവിധ എസ്എൻഡിപി ശാഖ കൾ കേന്ദ്രീകരിച്ചു രജിസ്ട്രേഷൻ ക്യാമ്പുകൾ അടുത്ത ദിവസങ്ങളിൽ നടത്തും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog