യാത്രാ നിയന്ത്രണം - മാക്കൂട്ടം ചെക്ക് പോസ്റ്റിൽ മടിക്കേരി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടേയും ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെയും പ്രതിഷേധം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി:   മാക്കൂട്ടം ചുരം റോഡ് വഴി  കുടകിലേക്ക് പ്രവശിക്കുന്നതിന് മലയാളികൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് മടിക്കേരി ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയും പ്രതിഷേധം . ഇരു വിഭാഗങ്ങളും നടത്തിയ  പ്രതിഷേധ മാർച്ചിനെത്തുടർന്ന് അന്തർ സംസ്ഥാന പാതയിൽ ഒരു മണിക്കൂറിലധികം ഗതാഗതം മുടങ്ങി. സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം ഡി വൈ എഫ് ഐ മാർച്ചിനെ പ്രതിരോധിക്കാൻ കർണ്ണാടക പോലീസ് ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും  പ്രവർത്തകർ ബാരിക്കേഡും കർണ്ണാ പോലീസിനേയും തള്ളിമാററി മുന്നോട്ട് നീങ്ങി. വീരാജ് പേട്ട സി ഐ ബി.എസ് ശ്രീധറിന്റെ നേതൃത്വത്തിൽ 25ഓളം പോലീസുകർക്ക് സമരക്കാരെ തടയാനായില്ല. ഇരിട്ടി സി ഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ കേരളാ പോലീസ് ഇടപെട്ട് സമരക്കാരെ കർണ്ണാടകയുടെ അധീന മേഖലിയിലേക്ക് അതിക്രമിച്ചു കയറുന്നത് തടഞ്ഞു. കച്ചേരിക്കടവ് പാലത്തിൻ നിന്നും ആരംഭിച്ച മാർ്ച്ചിൽ നിരവധി പേർ പങ്കെടുത്തു. മാർച്ച് ഡി വൈ എഫ് ഐ  ജില്ലാ സെക്രട്ടറി എം. ഷാജർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി  പ്രസിഡന്റ് സിദ്ധാർത്ഥദാസ് അധ്യക്ഷത വഹിച്ചു. എം.എസ് അമർജിത്ത്, പി.വി ബിനോയ്, സി പി എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ.എസ്. സത്യൻ, എൻ.അശോകൻ എന്നിവർ പ്രസംഗിച്ചു.
       കുടക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാക്കൂട്ടം ചെക്ക് പോസ്്റ്റിലേക്ക് വിരാജ് പേട്ട ടൗണിന് സമിപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കുടക് ഡി സി സി പ്രസിഡന്റ് ധർമ്മജ ഉത്തപ്പ ഉദ്ഘാടനം ചെയ്തു. തുടർന്ന് നിരവധി വാഹനങ്ങളിൽ എത്തിയ പ്രവർത്തകർ പ്രകടനമായി മാക്കൂട്ടം ചെക്ക് പോസ്റ്റിന് മുന്നിൽ പ്രതിഷേധം തീർത്തു. ഡിസി സി അംഗം സി.കെ. പ്രത്യുനാഥ് ഉദ്ഘാടനം ചെയ്തു.  രാജ്യത്ത് ഒരിടത്തും ഇല്ലാത്ത നിയമമാണ് കുടക് ഭരണകൂടം പിന്തുടരുന്നതെന്നും പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളാക്കി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിരാജ്‌പേട്ട ടൗൺ കോൺഗ്രസ് പ്രസിഡന്റ് വി. ജി. മോഹൻ അധ്യക്ഷനായി. കുടക് മലയാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, ഉപേന്ദ്ര, ശരത് കുമാർ, മുഹമ്മദ് റാഫി, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്, ഡി സി സി അംഗം മട്ടിണി വിജയൻ, ഉളിക്കൽ പഞ്ചായത്ത് അംഗം ബിജു വെങ്ങരപള്ളി എന്നിവർ പ്രസംഗിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് അതിർത്തിയിൽ വിരാജ് പേട്ട  ഇരിട്ടി പോലിസിന്റെ നേതൃത്വത്തിൽ ശക്തമായ പോലിസ് സുരക്ഷയൊരുക്കിയിരുന്നു. ഇരിട്ടി എസ് ഐ മാരായ സുനിൽ കുമാർ, കെ.മനോജ്, ജെയിംസ്, ശ്യാമള വിരാജ് പേട്ട എസ് ഐ  സിദ്ധലിംഗ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
ചുരം പാതയിൽ നാലുമാസമായി തുടരുന്ന നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടകിൽ നിന്നും ആദ്യമായാണ് പ്രത്യക്ഷ സമരം ആരംഭിക്കുന്നത്്. ഇത് കുടക്  ഭരണകൂടത്തിന് തലവേദനയാകും. ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ കുടകിലേക്ക് പ്രവേശിക്കാൻ കഴിയു. ഈ നിയന്ത്രണം ഡിസംബർ എട്ടുവരെയാണ് തുടരാനാണ് പുതിയ ഉത്തരവ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha