സർക്കാറിന്റെ വികലമായ മദ്യനയത്തിനെതിരെ ചെമ്പേരിയിൽ 14-ന് പ്രതിഷേധ സമരം നടത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ചെമ്പേരി: മദ്യനയത്തിനെതിരെ ചെമ്പേരി മേഖല മുക്തിശ്രീ , കെ.സി.ബി.സി.മദ്യ വിരുദ്ധ സമിതി സംഘടനകൾ സമര രംഗത്തേക്ക് .
സമൂഹത്തിലെ സാധരണക്കാരെ , പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടുതൽ ദുരിതത്തിലേക്കു നയിക്കുന്ന സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ ചെമ്പേരിയിൽ ചേർന്ന മേഖലാ മുക്തിശ്രീ, കെ.സി.ബി.സി.മദ്യ വിരുദ്ധ സമിതി യോഗം തീരുമാനിച്ചു. ഡിസംബർ 14-ന് ജന പങ്കാളിത്തത്തോടെ ചെമ്പേരി ടൗണിൽ പ്രതിഷേധ സംഗമം നടത്തും . ഇതിനു മുന്നോടിയായി നടന്ന യോഗത്തിൽ ചെമ്പേരി മേഖലാ കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പ്രസിഡണ്ട് ജോൺ കാഞ്ഞിരക്കാട്ടു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു.ചെമ്പേരി മേഖലാ മുക്തി ശ്രി പ്രസിഡണ്ട് ഷെൽസി കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. മുക്തിശ്രീ അതിരൂപതാ സെക്രട്ടറി ജിൻസി കുഴിമുള്ളിൽ, ലിസിയമ്മ ജോസഫ് മേമടത്തിൽ, മോളികൈനിയിൽ ,ജോസ് ചിറ്റേട്ട്, തോമസ് മുതുകുളത്തിൽ, തോമസ് മുന്തിരിങ്ങാട്ടുകുന്നേൽ, സെബാസ്റ്റ്യൻ പെരുമ്പുഴ, റോസിലി പടിഞ്ഞാറെവീട്ടിൽ, മേരിക്കുട്ടി കിടാരത്തിൽ, മിനി കുഴിവേലിൽ, ബെറ്റി മുക്കുഴിയിൽ, സിന്ധു കരിക്കാട്ടുകണ്ണിയിൽ, മിനി കുഴിമാക്കൽ, മേരിക്കുട്ടി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha