മത്സ്യബന്ധന വലകൾ മോഷണം പോയതായി പരാതി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 28 November 2021

മത്സ്യബന്ധന വലകൾ മോഷണം പോയതായി പരാതി
പയ്യന്നൂർ: രാമന്തളിയിലും പരിസരങ്ങളിലും മത്സ്യ ബന്ധന വലകൾ മോഷണം പോകുന്നത് പതിവായി മത്സ്യ തൊഴിലാളികൾ പുഴകളിൽ മത്സ്യബന്ധനത്തിനു പയോഗിക്കുന്ന വലകളാണ് രാത്രികാലങ്ങളിൽ മോഷണം പോകുന്നത് മത്സ്യബന്ധത്തിന് ശേഷം വൃത്തിയാക്കി കടവിലും , തോണികളിലും സൂക്ഷിക്കുന്ന വലകൾ ഇത്തരത്തിൽ മോഷണം പോകുന്നത് പതിവായതോടെ മത്സ്യത്തൊഴിലാളികൾദുരിതത്തിലായിരിക്കുകയാണ്. ഒരു വല നിർമ്മിക്കുന്നതിനായി ഏഴായിരം മുതൽ പതിനായിരം രൂപ വരെ ചെലവുവരുംഇത്തരത്തിലുളളപത്തോളംവലകളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ പുഞ്ചക്കാട്, പുന്നക്കടവ്, കരിമ്പുവളപ്പ്, ചുളക്കടവ് ഭാഗങ്ങളിൽ നിന്ന് മോഷണം പോയത്. മോഷണംകാരണം ജീവിതംവഴിമുട്ടിയിരിക്കുകയാണെന്നും മോഷ്ടാക്കളെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നത്.ഇതിനകം അഞ്ചോളം മത്സ്യ തൊഴിലാളികൾ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog