ചിറയിൽ മുങ്ങിത്താഴ്ന്ന നാലു പേരെ രക്ഷപ്പെടുത്തി എക്സൈസ് ഉദ്യോഗസ്ഥ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തളിപ്പറമ്പ്: ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നാല് ജീവനുകളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി എക്സൈസ് ഉദ്യോഗസ്ഥ. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ അനുവാണ് നാല് ജീവനുകൾക്ക് പുതുജന്മം നല്കിയത്. അനുവിനൊപ്പം പ്രദേശവാസിയായ നളിനിയും ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പ് കൊട്ടിലയിലെ പഞ്ചായത്ത് ചിറയിലായിരുന്നു സംഭവം. മാതമംഗലത്ത് നിന്ന് കൊട്ടിലയിലെ ബന്ധുവീട്ടിലെത്തിയ ഇന്ദുവും 3,6,8 വയസ്സുള്ള മൂന്ന് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.. അപകടസമയം അനുവും നളിനിയും ചിറയിൽ തുണി കഴുകുകയായിരുന്നു..കുട്ടികളും ഇന്ദുവും മുങ്ങിത്താഴുന്നത് കണ്ട ഇവർ ചിറയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha