ഒടുവിൽ കെ.എസ് ആടി സി കനിഞ്ഞു: ആറളം ഫാമിലേക്ക് പുതിയ ബസ് റൂട്ട് അനുവദിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 1 November 2021

ഒടുവിൽ കെ.എസ് ആടി സി കനിഞ്ഞു: ആറളം ഫാമിലേക്ക് പുതിയ ബസ് റൂട്ട് അനുവദിച്ചു

ഇരിട്ടി: ഒടുവിൽ കെ.എസ് ആടി സി കനിഞ്ഞു. ആറളം ഫാം സ്കൂൾ വിദ്ധ്യാർത്ഥികൾക്കും ജീവനക്കാർക്കും ആദിവാസി മേഖലയിലെ ജനങ്ങൾക്കും സഹായമായി ബസ് സർവ്വീസ് ആരംഭിച്ചു. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും യാത്ര പ്രശ്നവും അധ്യാപക നിയമനവും സംബന്ധിച്ച് മാധ്യാമങ്ങളിൽ ദിവസേന വാർത്തയായിരുന്നു.

പിടി എ പ്രസിഡണ്ട് കെ.ബി. ഉത്തമൻ സമര പ്രഖ്യാപനവുമായി രംഗത്തെത്തിയതോടെ അധികാരികൾ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. ഇതിന്റെ ഭാഗമായി ഹയർ സെക്കണ്ടറി വിഭാഗത്തിൽ 8 അധ്യാപകരെ ദിവസവേദ നാടിസ്ഥാനത്തിൽ നീയമിക്കുകയും യാത്രാ ക്ലേശം പരിഹരിക്കാൻ കെ.എസ് ആർ ടി സി പുതിയ ബസ് റൂട്ട് അനുവദിക്കുകയും ആയിരുന്നു രാവിലെ 8 - 10 ന് ഇരിട്ടിയിൽ നിന്ന് ആരംഭിച്ച് ഹാജി റോഡ് വഴി ആറളം, ചെടിക്കുളം, അമ്പലക്കണ്ടി, വട്ടപ്പറമ്പ്, കീഴ്പ്പള്ളി വഴി ആറളം ഫാം സ്കൂൾ പരിസരത്ത് 9 -10 ന് എത്തി തിരിച്ച് ഇതുവഴി തന്നെ കണ്ണൂരിലേക്ക് പോകുന്ന രീതിയിൽ രാവിലെയും വൈകിട്ട് 4 മണിക്ക് സ്ക്കൂൾ പരിസരത്ത് എത്തി 4-10ന് തിരിച്ച് പോകുന്ന തരത്തിലുമാണ് ബസ് റൂട്ട് അനുവദിച്ചത്.

ബസ് ഒന്നാം തീയതി മുതൽ ഓടിത്തുടങ്ങി.സ്കൂൾ പരിസരത്ത് എത്തിയ ബസിനും ജീവനക്കാർക്കും പി ടി.എ യും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. സ്വീകരണത്തിന് പിടി എ പ്രസിഡണ്ട് കെ.ബി. ഉത്തമൻ , പ്രിൻസിപ്പാൾ ഇൻ ചാർജ് എൻ സുലോചന , അധ്യാപകരായ ഒ പി സോജൻ , ഇ ആർ പ്രകാശൻ , അനുപ് , ഷെഹരിയാർ , എ.പി ശ്രീജ, സൽഗുണൻ , തുങ്ങിയവർ നേതൃത്വം നൽകി.  ആറളം ഫാം സ്കൂളിന് യാത്ര സൗകര്യം ഏർപ്പെടുത്താൻ കെ.എസ് ആർ ടി സി മുന്നോട്ട് വന്നതിൽ സന്തോഷമെന്നും ഇത് ഒത്തൊരുമയുടെ വിജയമാണെന്നും പിടി എ പ്രസിഡണ്ട് കെ.ബി. ഉത്തമൻ പറഞ്ഞു. ഇതിനായി പ്രവർത്തിച്ച അധികാരികൾക്കും മാധ്യമ പ്രവർത്തകർക്കും വിദ്ധ്യാഭ്യാസ ഉദ്യോഗസ്ഥർക്കും പിടിഎ യുടെ നന്ദി അറിയിക്കുന്നതായും അദ്ധേഹം പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog