ഇരിട്ടി ടൗണിലെ കടയിൽ വൻ മോഷണം ഒരു ലക്ഷത്തിലേറെ രൂപ അപഹരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 8 November 2021

ഇരിട്ടി ടൗണിലെ കടയിൽ വൻ മോഷണം ഒരു ലക്ഷത്തിലേറെ രൂപ അപഹരിച്ചുഇരിട്ടി:  പുതിയ ബസ്റ്റാൻഡ് വൺവേ റോഡിലെ ഐഡിയൽ ഇലക്ട്രോണിക്സ് പവർ ടൂൾസിൽ വൻ മോഷണം . ഷട്ടറിൻ്റെ പൂട്ടുതകർത്ത്  അകത്തു കയറിയ മോഷ്ടാവ് കടയിലുണ്ടായിരുന്ന ഒരു ലക്ഷത്തിലധികം രൂപ 
അപഹരിച്ചു. ഞായറാഴ്ച രാവിലെ മോഷണം ശ്രദ്ധയിൽ പെട്ട ഉടമ ഷിനോജ് അഗസ്റ്റ്യൻ പോലീസിനെ വിവരം അറിയിച്ചു. ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, 
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി  പരിശോധന നടത്തി. മോഷ്ട്ടാവിന്റെ ദൃശ്യം ഇവിടെയുള്ള നിരീക്ഷ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് . മോഷ്ടാവിനെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. 4 ദിവസം മുമ്പ് ഉളിയിൽ ടൗണിലെ  നാലോളം കടകളിലും  മോഷണം നടന്നിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog