മുന്‍ഗണന റേഷന്‍ കാര്‍ഡ്; വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് പുന:പരിശോധിക്കണം: ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 7 November 2021

മുന്‍ഗണന റേഷന്‍ കാര്‍ഡ്; വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് പുന:പരിശോധിക്കണം: ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി

കണ്ണൂർ: മുന്‍ഗണനാ വിഭാഗത്തെ കെണ്ടത്തുന്നതില്‍ വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് അര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് കാരണമാകുന്നതായി ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തിലാണ് നിര്‍ദ്ദേശമുയര്‍ന്നത്. 1000 ചതുരശ്ര അടി വിസ്തൃതിയില്‍ കുറവുള്ള വീട് എന്നത് ബിപിഎല്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ വലിയ വീടുണ്ടെങ്കിലും പല കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാത്തവരുണ്ട്. പൊളിഞ്ഞു വീഴാറായ വീടില്‍ താമസിക്കുന്നവരുമുണ്ട്. ഇവര്‍ ബിപിഎല്‍ കാര്‍ഡിന് അര്‍ഹരാണെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരും അര്‍ഹരായവരും ഇത്തരത്തില്‍ മുന്‍ഗണന കാര്‍ഡില്‍ നിന്നും പുറത്താവുന്നുെണ്ടങ്കില്‍ അത് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog