തലശ്ശേരി : വൃക്കയിലെ കല്ല് നീക്കൽ ശസ്ത്രക്രിയ തലശ്ശേരി ജനറൽ ആസ്പത്രിയിൽ തുടങ്ങി. വൃക്കയിലേക്ക് ദ്വാരമുണ്ടാക്കി വൃക്ക തുറക്കാതെ കല്ല് നീക്കം ചെയ്യുന്ന താക്കോൽദ്വാര ശസ്ത്രക്രിയ (പെർക്യൂട്ടേനിയസ് നെഫ്രോലിത്തോട്ടമി) ആണ് ആരംഭിച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ. രമേഷ്ബാബു മൊട്ടേമ്മലിന്റെ നേതൃത്വത്തിൽ മൂന്ന് ശസ്ത്രക്രിയ നടത്തി.ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെട്ട രോഗികൾക്ക് ജനറൽ ആസ്പത്രിയിൽ ശസ്ത്രക്രിയ സൗജന്യമാണ്. ഇൻഷുറൻസ് പദ്ധതിയില്ലെങ്കിൽ 10,000 രൂപ വരെ ചെലവ് വരും. സർക്കാർമേഖലയിൽ മെഡിക്കൽ കോളേജിലാണ് ഇത്തരം ശസ്ത്രക്രിയ നടത്താറുള്ളത്.തലശ്ശേരി ജനറൽ ആസ്പത്രിയിൽ ആദ്യമായാണിണ്. ഡോ. സുബീഷ് പാറോൾ, ഡോ. കവിത, ഡോ. അനീഷ് മോഹൻ, നഴ്സിങ് ഓഫീസർമാരായ ഷീബ, ഉഷ, ഹേമന്ത്, അനസ്ത്യേഷ വിഭാഗത്തിലെ സമീർ, ജുബിന എന്നിവർ ശസ്ത്രക്രിയയ്ക്ക് സഹായികളായി. സൂപ്രണ്ട് ഡോ. ആശാദേവി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. സന്തോഷ്, ആർ.എം.ഒ. ഡോ. വി.എസ്. ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു