ജിമ്മി ജോർജിനെ അനുസ്മരിച്ച് ജന്മനാട്; പുരസ്‌കാരങ്ങൾ വിതരണം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 30 November 2021

ജിമ്മി ജോർജിനെ അനുസ്മരിച്ച് ജന്മനാട്; പുരസ്‌കാരങ്ങൾ വിതരണം ചെയ്തു


തൊണ്ടിയിൽ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മുപ്പത്തി നാലാം ചരമ വാർഷിക ദിനം ജന്മനാടായ പേരാവൂരിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ആചരിച്ചു.

ജിമ്മിയുടെ സമാധിയിൽ പുഷ്‌പാർച്ചനയ്ക്ക് ശേഷം പുരസ്‌കാര വിതരണ ചടങ്ങ് നടന്നു. ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. പഞ്ചാബിൽ നിന്നുമുള്ള വോളീബോൾ പ്രൊമോട്ടർ ഇന്ദർ ജീത് സിംഗ് , അവാർഡ് കമ്മിറ്റി ചെയർമാൻ ജോസ് ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ സെബാസ്റ്റ്യൻ ജോർജ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. 

2021 ലെ അവാർഡ് ജേതാവ് അപർണ ബാലൻ, 2020 ലെ അവാർഡ് ജേതാവ് മിനിമോൾ എബ്രഹാം എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഇരുവരും മറുപടി പ്രസംഗം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി .പി . വേണുഗോപാലൻ, പേരാവൂർ ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഫാ തോമസ് കൊച്ചു കരോത്ത്,ഫാ പീറ്റർ, ഫാ പോൾ വള്ളോപ്പിള്ളി , സെബാസ്റ്റ്യൻ കെ വി, ജോണി തോമസ്, വി വി. തോമസ്, കെ . മുഹമ്മദ്, സ്റ്റാൻലി ജോർജ്, എബ്രഹാം തോമസ് എന്നിവർ സന്നിഹിതരായി. തുടർന്ന് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി V/s പേരാവൂർ ഗ്രാമീൺ വോളീബോൾ ഡെവലപ്പ്മെന്റ്  കൗൺസിൽ പ്രദർശന മത്സരം അരങ്ങേറി .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog