ഇരിക്കൂറിൽ ദിശാ ദർശൻ അവാർഡ് വിതരണം നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 30 November 2021

ഇരിക്കൂറിൽ ദിശാ ദർശൻ അവാർഡ് വിതരണം നടത്തി


ഇരിക്കൂറിൽ ദിശാ ദർശൻ അവാർഡ് വിതരണം നടത്തി

 ശ്രീകണ്ഠാപുരം: ഇരിക്കൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശൻ മെറിറ്റ് അവാർഡ് വിതരണത്തിന്റെ മണ്ഡലം തല ഉദ്ഘാടനം മടമ്പം മേരിലാന്റ് ഹൈസ്കൂളിൽ നടന്നു.

ആദ്യഘട്ടത്തിൽ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി,ഇരിക്കൂർ പഞ്ചായത്ത് പരിധികളിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് ആദരിച്ചത് . കെ സുധാകരൻ എം പി ഉദ്‌ഘാടനം ചെയ്തു. സജീവ് ജോസഫ് എം എൽ എ ,കളക്ടർ എസ് ചന്ദ്രശേഖർ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർത്ഥികളെയും, അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ വിജയികളായ അധ്യാപകരെയും ദിശാ ദർശൻ സംഘടിപ്പിച്ച മറ്റ് മത്സരങ്ങളിൽ വിജയികളായവരെയും ആദരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog