ഓട്ടോ തകർത്തു ഡ്രൈവർക്ക് മർദ്ദനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 24 November 2021

ഓട്ടോ തകർത്തു ഡ്രൈവർക്ക് മർദ്ദനം


പെരിങ്ങോം :കുറ്റൂരിൽ പള്ളി പെരുന്നാൾ കഴിഞ്ഞു മടങ്ങുന്നതിനിടെ ഓട്ടോ ഡ്രൈവറെ ഒരു സംഘം മർദ്ദിച്ചു.ഓട്ടോ തകർത്തു. ഇന്ന് പുലർച്ചെ 12.30 മണിയോടെ കുറ്റൂരിലാണ് സംഭവം. പിലാത്തറ ടൗണിലെ ഓട്ടോ ഡ്രൈവർ തെക്കൻ ഹൗസിൽ റോജിസി(40) നാണ് മർദ്ദനമേറ്റത്.പെരുന്നാൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുറ്റൂർ സ്വദേശികളായ ആറംഗ സംഘമാണ് മർദ്ദിച്ചത്. മർദ്ദിച്ച സംഘം ഇയാളുടെ കെ.എൽ 60 ഇ .61 53 നമ്പർ ഓട്ടോ കീറി നശിപ്പിക്കുകയും മുൻവശത്തെ ഗ്ലാസും തകർത്തു. മദ്യം കഴിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.ഓട്ടോ ഡ്രൈവറെ പിൻതുടർന്ന സംഘം മറ്റുള്ളവർക്ക് വാട്സ് അപ്പ് വഴി ഓട്ടോയുടെ ചിത്രം അയച്ചുകൊടുത്ത ശേഷമായിരുന്നു അക്രമം.വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog