പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാനൊരുങ്ങി കണ്ണൂർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 24 November 2021

പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാനൊരുങ്ങി കണ്ണൂർ


പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാനൊരുങ്ങി കണ്ണൂർ

 കണ്ണൂർ: നൂറ് ദിവസത്തിനകം ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാൻ വിപുലവും ശക്തവുമായ നടപടികളുമായി ജില്ലാ ആസൂത്രണ സമിതിയും ജില്ലാ ഭരണകൂടവും അദ്ദേശ സ്ഥാപനങ്ങളും ഒരുങ്ങി. അടുത്ത വർഷത്തോടെ സമ്പൂർണ പ്ലാസ്റ്റിക്ക് മുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള കർമ്മ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി രൂപം നൽകി.

ഡിസ്പോസ്ബിൾ പ്ലാസ്റ്റിക് ഉൽപനങ്ങൾക്ക് ബദലായി മറ്റ് ഉൽപന്നങ്ങളുടെ ഉൽപാദനവും പ്രചാരണവും വർധിപ്പിക്കുന്നതിന് വ്യാപാരി സംഘടനയുടെ ഭാരവാഹികൾ പേപ്പർ ബാഗ്, തുണിസഞ്ചി നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ തുടങ്ങിയവരുടെ യോഗം ജില്ലാ തലത്തിൽ വിളിച്ച് ചേർക്കും. പേപ്പർ ബാഗ് തുണിസഞ്ചി ഉൽപാദനം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ നഗരഗ്രാമ പഞ്ചായത്ത് കുടുംബശ്രീ, വ്യാപാരി സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഡിസംബർ 15നകം ബദൽ ഉൽപന്നങ്ങളുടെ പ്രദർശന വിപണന മേള സംഘടിപ്പിക്കും. മത്സ്യ ഇറച്ചി വില്പനശാലകളിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കാനും ബദൽ ഉൽപ്പന്നങ്ങൾ ഉപയോഗത്തിൽ കൊണ്ടു വരാനും ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും.

ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി മുന്നറിയിപ്പ് ബോർഡുകൾ എല്ലായിടങ്ങളിലും ഡിസംബർ അഞ്ചിനകം നിർബന്ധമായും പ്രദർശിപ്പിക്കും. സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾ,സർവ്വകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെല്ലാം ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധിക്കും. പ്രചാരണ ബോർഡുകൾ സ്ഥാപിക്കും. ടൂറിസം കേന്ദ്രങ്ങളിൽ നിരോധന ബോർഡുകളും സന്ദർശകർ പ്ലാസ്റ്റിക്ക് കൊണ്ടു വരുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഗ്രീൻ ചെക്ക് പോസ്റ്റുകളും സ്ഥാപിക്കും.

2022 ഫെബ്രുവരി അവസാനം മികച്ച രീതിയിൽ ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കുകയും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യുന്ന നഗര ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ എവർ റോളിംഗ് ട്രോഫി ഏർപ്പെടുത്തും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog