വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 3 November 2021

വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു

ഇന്ധനവില വർധനവിനെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽടെക്സ് ജങ്ങ്ഷനിൽ ദേശീയ പാത ഉപരോധിച്ചു. ഇന്നു രാവിലെ കൗസർ കോംപ്ലക്സ് കേന്ദ്രീകരിച്ച് പ്രകടനമായെത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു.

10 മിനുട്ടോളം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം ഉദ്ഘാടനം ചെയ്യുന്നതിനി ടെയായിരുന്നു ജില്ലാ പ്രസിഡൻറ് സാദിഖ് ഉളിയിലിനെ പോലീസ് ബലം പ്രയോഗിച്ച് പിടിച്ച് മാറ്റിയത്. 

രാജ്യത്തെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന മോദി രാജിവച്ച് പോകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ പ്രകടനമായി ചേംബർ ഹാൾ ചുറ്റി നഗരത്തിൽ പ്രകടനം നടത്തി സമരം അവസാനിപ്പിച്ചു. 

മുന്നവർ ഇരിക്കൂർ, പുളിപ്രം പ്രസന്നൻ, ടി പി ഇല്യാസ്, ടി കെ മുഹമ്മദലി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog