മലയോരത്തെ റബ്ബർ കര്‍ഷകര്‍ ദുരിതത്തില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 3 November 2021

മലയോരത്തെ റബ്ബർ കര്‍ഷകര്‍ ദുരിതത്തില്‍

കൊട്ടിയൂർ:റബര്‍വില ഉയരുമ്പോള്‍ അതിന്റെ ഗുണം ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തില്‍. മഴ അനിശ്ചിതമായി നീളുന്നതാണ് കാരണം. കാലവര്‍ഷംകഴിഞ്ഞ് ന്യൂനമര്‍ദവും പിന്നീട് തുലാവര്‍ഷവുമെല്ലാം ചേര്‍ന്ന് കര്‍ഷകരെ തീരാ ദുഃഖത്തിലാഴ്ത്തുന്നു.

റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളും ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വര്‍ഷങ്ങള്‍ക്കു ശേഷം റബര്‍വില ഉയര്‍ന്നു തുടങ്ങിയപ്പോഴാണ് ടാപ്പിങ് നടത്താനാകാതെ കര്‍ഷകര്‍ വിഷമിക്കുന്നത്.

ഇതിനിടെയാണ് വില മെച്ചപ്പെട്ടു തുടങ്ങിയത്. എന്നാല്‍ റെയിന്‍ഗാര്‍ഡ് പിടിപ്പിച്ച് ടാപ്പിങ് നടത്താനുള്ള അവസരം മിക്ക കര്‍ഷകര്‍ക്കും ലഭിച്ചില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റബര്‍ വിലയിടിവ് മൂലം കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.  ഉല്‍പാദന ചെലവ് പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് നൂറു രൂപയിലും താഴ്ന്നിരുന്നു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് വില നേരിയ തോതിലെങ്കിലും വര്‍ധിച്ചത്. ഇപ്പോള്‍ റബര്‍വില കിലോയ്ക്ക് 170 രൂപയ്ക്ക് മുകളില്‍ എത്തിയിട്ടുണ്ട്. അതേസമയം, മഴ മാറി ടാപ്പിങ് പുനരാരംഭിക്കുമ്പോള്‍ വില വീണ്ടും ഇടിയുമോ എന്ന ആശങ്കയിലാണ് റബ്ബർ കര്‍ഷകര്‍

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog