കാടുകയറി സിഗ്നൽ ബോർഡുകൾ - വെട്ടി വൃത്തിയാക്കി സിവിൽ ഡിഫൻസ് സംഘം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : കാടുകയറി മറച്ച സിഗ്നൽ  ബോർഡുകളും അപകടകരമാവിധം കാടായിമാറിയ റോഡരികുകളും ഇരിട്ടി സിവിൽ ഡിഫൻസ് അംഗങ്ങളുടെ  നേതൃത്വത്തിൽ ശുചീകരിച്ചു. തലശ്ശേരി - വളവുപാറ അന്തർ സംസ്ഥാന പാതയിലെ   മാടത്തിൽ മുതൽ കൂട്ടുപുഴ വരെയുള്ള റോഡിലെ കാടുകയറിയ സിഗ്നൽ ബോർഡുകളും റോഡിലേക്ക് കയറിയ കാടുകളുമാണ് വെട്ടി മാറ്റി ശുചീകരിച്ചത് . ഇരിട്ടി സിവിൽ ഡിഫൻസിന്റെ 'അപകട രഹിതം സുരക്ഷിത യാത്ര' കാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം. 
ഇരിട്ടി അഗ്നി രക്ഷാ നിലയം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.  ഫയർ ആൻറ്  റെസ്ക്യൂ ഓഫീസർ സന്ദീപ്‌ വള്ളിത്തോട് , സിവിൽ ഡിഫൻസ് റീജിണൽ ചീഫ് വാർഡൻ അനീഷ് കീഴ്പ്പള്ളി, ഇരിട്ടി നിലയം പോസ്റ്റ് വാർഡൻ ബി. അരുൺ , ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഡോളമി മുണ്ടാനൂർ തുടങ്ങിയവരും സിവിൽ ഡിഫൻസ് അംഗങ്ങൾക്കൊപ്പം  ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha