മദ്യനിരോധന സമിതി കലക്ടറേറ്റ് ധർണ നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 1 November 2021

മദ്യനിരോധന സമിതി കലക്ടറേറ്റ് ധർണ നടത്തി

കണ്ണുർ:കേരളത്തെ മദ്യ മുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി കേരളപ്പിറവി ദിനത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തി.

കേരള ഫോക് ലോർ അക്കാദമി മുൻ ചെയർമാനും മദ്യനിരോധന സമിതി മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ പ്രൊഫസർ ബി.മുഹമ്മദ് അഹമ്മദ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻറ് രാജൻ തീയറേത്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.പി.ആർ നാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ദിനു മൊട്ടമ്മൽ, ജില്ലാ സെകട്ടറി ആർട്ടിസ്റ്റ് ശശികല തുടങ്ങിയവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog