മുഖാമുഖം പരിപാടി സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 12 November 2021

മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

ജനങ്ങളെ ആശങ്കയിലാക്കിയ ജന വിരുദ്ധ നടപടികളെ കുറിച്ചുള്ള പരാതികൾ സ്വീകരിക്കാനായി
കെ.സുധാകരൻ എം.പിയുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

ഇന്നു രാവിലെ കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഹാളിൽ നടന്ന  “മുഖാമുഖം” പരിപാടിയിൽ കെ- റയിൽ, വളപട്ടണം -മാഹി കൃത്രിമ ജലപാത, തെക്കി ബസാർ ചേംബർ മേൽപ്പാത തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് വീടും കടയും സ്ഥലവും നഷ്ട്ടപ്പട്ടുന്നവർ എം.പിക്ക് പരാതി നൽകി.വികസനത്തിന് ആരും എതിരല്ല, പക്ഷേ വികസന പദ്ധതികൾ കൊണ്ട് ജനക്കൾ ദ്രോഹിക്കപെടരുത്. കേരളം ഇടനാഴിപോലെ ചെറിയ ഒരു സംസ്ഥാനമാണ്, ഇവിടെയാണ് സ്ഥലം ഏറ്റെടുക്കൽ ഏറെ ബുദ്ധിമുട്ടാവുന്നത്.

തിരുവനന്തപുരത്ത് അതിവേഗം എത്താമെന്നാണ് കെ-റയിലിന് അനുകൂലമായവർ പറയുന്നത്. നിലവിൽ കണ്ണൂരിൽ നിന്ന് വിമാന സർവീസുണ്ട്. കോഴിക്കോടും മംഗലാപുരത്തും വിമാനത്താവള മില്ലേ അതല്ലേ സൗകര്യപ്രദം എന്ന് കെ സുധാകരൻ എം.പി ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

പദ്ധതിയുടെ ഗുണദോഷ ഫലങ്ങൾ ജനങ്ങളിൽ നിന്ന് നേരിട്ടറിയാനാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് എന്നും സുധാകരൻ പറഞ്ഞു.

DCC പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് MLA, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ,  മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, DCC ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ, UDF ചെയർമാൻ പിടി മാത്യു പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog