ഇന്ധന നികുതി: യുവമോർച്ച മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 12 November 2021

ഇന്ധന നികുതി: യുവമോർച്ച മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

സംസ്ഥാനം ഇന്ധന നികുതി വില കുറക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിന് മുന്നിൽ കെട്ടിയ ബാരിക്കേഡ് ഇളക്കി മാറ്റാനുള്ള ശ്രമം പോലീസ് ജലപീരങ്കി പ്രയോഗിച്ച് തടയുകയായിരുന്നു.
താളിക്കാവിൽ നിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ കവാടത്തിന് മുന്നിൽ പോലീസ് തടയുകയായിരുന്നു ഉത്ഘാടന പ്രസംഗത്തിന് ശേഷം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

BJP ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്തു .

പിണറായിയുടെ ഭരണത്തിൽ സാധരണക്കാരും തൊഴിലാളികളും നിരാശയിലാണ്. കുടുംബക്കാർക്ക് വേണ്ടിയാണ് പിണറായി ഭരിക്കുന്നത്. യുവമോർച്ച സമരത്തിന് മുന്നിൽ പിണറായിക്ക് മുട്ടുമടക്കേണ്ടി വരുമെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചപ്പോഴും പിണറായി വിജയൻ്റെ മർക്കട മുഷ്ടിയാണ് ഇന്ധന വില കേരളത്തിൽ കുറക്കാത്തതെന്ന് അബ്ദുല്ലക്കുട്ടി ആരോപിച്ചു.
ജില്ലാ പ്രസിഡൻ്റ് അരുൺ കൈതപ്രം അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog