സബ് രജിസ്ട്രാർ ഓഫീസിലും വിജിലൻസ് റെയ്ഡ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂർ:വിജിലൻസ് ഡയരക്ടറുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടി, പഴയങ്ങാടി, മാതമംഗലംകണ്ടോന്താർ റജിസ്ട്രാർ ഫീസുകളിൽ റെയ്ഡ് നടന്നു. മാതമംഗലത്ത് വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലും അഞ്ചരക്കണ്ടിയിൽ ഇൻസ്പെക്ടർ പി.ആർ.മനോജ്, പഴയങ്ങാടിയിൽ ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. അഞ്ചരക്കണ്ടിയിൽ നിന്നും ജീവനക്കാർ ഓഫീസ് രേഖകളിൽ കാണിക്കാത്ത 880 രൂപയും മാതമംഗലത്തെ ഓഫീസിൽ നിന്ന് 3205 രൂപയും വിജിലൻസ് സംഘം കണ്ടെത്തി.ഈ തുക വിജിലൻസ് സംഘം ട്രഷറിയിൽ അടച്ചു. ആ ധാരമെഴുത്തുകാർ മുഖാന്തിരം റജിസ്ട്രാർ ആഫീസുകളിൽ വൻ ക്രമകേട് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. ആ ധാരമെഴുത്ത് കാരുടെ കൂലി യും റജി സ്ട്രേഷൻ ഫീസുംറജിസ്ട്രാർ ഓഫീസിലും ആധാരമെഴുത്ത് കാരുടെ ഓഫീസിലും പൊതുജനങ്ങൾക്ക് അറിയാൻ പാകത്തിൽ പ്രദർശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. റജിസ്ട്രാർ ഓഫീസർമാർക്ക് വലിയൊരു തുകവിഹിതം ആധാരമെഴുത്തുകാർ പലവിധ രീതികളും അവലംബിച്ച് നൽകുന്നതായും കണ്ടെത്തി. പല കെട്ടിടങ്ങളുടെയും രജിസ്ട്രേഷൻ സമയത്ത് കൃത്യമായ വിസ്തീർണ്ണം കാണിക്കാതെ എഞ്ചിനീയർമാർ പ്രസ്തുത സ്ഥലം സന്ദർശിക്കാതെയും സ്ഥലം കുറച്ച് കാണിച്ച് സർക്കാറിന് ലഭിക്കേണ്ടവരുമാനം നഷ്ടപ്പെടുത്തുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ വിജിലൻസ് പരിശോധന വ്യാപിപ്പിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha