വീട്ടിൽ സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരവുമായി പ്രതി പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 12 November 2021

വീട്ടിൽ സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരവുമായി പ്രതി പിടിയിൽ

കുമ്പള :വില്പനക്കായി വീട്ടിൽ സൂക്ഷിച്ചവൻ കഞ്ചാവ് ശേഖരവുമായി പ്രതി പിടിയിൽ.കുഞ്ചത്തൂർ മംഗൽപാടി മടന്തൂർ സ്വദേശി മടന്തൂർ വീട്ടിൽ സുലൈമാനെ (52)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.അഖിലും സംഘവും പിടികൂടിയത്. ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ ചാർജുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സുലൈമാനും കുടുംബവും മടന്തൂരിൽ താമസിക്കുന്ന വീടിന്റെ കിഴക്കു ഭാഗത്തുള്ള വർക്ക് ഏരിയയിൽ വെച്ചാണ് വില്പനക്കായി സൂക്ഷിച്ച43.700 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. റെയ്ഡിൽ പ്രിവൻ്റീവ്ഓഫീസർ എം.രാജീവൻ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത്കുമാർ.കെ വി., സുധീഷ്. പി,വിനോദ്.കെ, ശ്രീജിഷ്.എം, സബിത്ത്ലാൽ,അമിത്ത്.കെ, വനിത സിവിൽ എക്സൈസ് ഓഫീസറായ ബിജില.വി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog