കണിച്ചാർ പഞ്ചായത്തിൽ ഞായറാഴ്ച പഞ്ചാര ഹർത്താൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 12 November 2021

കണിച്ചാർ പഞ്ചായത്തിൽ ഞായറാഴ്ച പഞ്ചാര ഹർത്താൽ


കണിച്ചാർ പഞ്ചായത്തിൽ ഞായറാഴ്ച പഞ്ചാര ഹർത്താൽ

കണിച്ചാർ: ലോക പ്രമേഹ ദിനമായ നവംബർ 14 ന് കണിച്ചാർ പഞ്ചായത്തിൽ പഞ്ചാര ഹർത്താൽ ആചരിക്കും.അന്നേ ദിവസം പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും പഞ്ചാര ബഹിഷ്ക്കരിച്ചും ഹോട്ടലുകളിൽ വിത്തൗട്ട് ചായ നൽകിയും കടകളിൽ പഞ്ചാര വിൽക്കാതിരിന്നും പഞ്ചാര ഹർത്താലിൽ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വർദ്ധിച്ചു വരുന്ന പ്രമേഹ രോഗം, കോവിഡ് വന്നതിനുശേഷമുള്ള പ്രമേഹരോഗവർദ്ധന എന്നിവയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

എല്ലാ കടകളിലും ഇതിനു വേണ്ട ബാനർ, നോട്ടീസ് ഇവയെല്ലാം പതിപ്പിച്ചു കഴിഞ്ഞു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ എന്നിവർ പരിപാടി വിശദീകരിച്ചു . ഒരു രോഗ പ്രതിരോധത്തിന് വേണ്ടി ഒരു പഞ്ചായത്തിലെ മുഴുവൻ ആളുകളും പങ്കാളികളാകുന്നത് ചരിത്ര സംഭവം ആകുമെന്ന് പരിപാടിക്ക് നേതൃത്വം നൽകുന്ന കണിച്ചാർ ഹെൽത്ത് ഇൻസ്പെക്ടർ ഇ. ജെ. അഗസ്റ്റിൻ പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog