പയ്യന്നൂർ നഗരസഭ പരിധിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും; ആദ്യഘട്ടത്തിൽ ഇരുപത് കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പയ്യന്നൂർ നഗരസഭ  പരിധിയിൽ   വിവിധ കേന്ദ്രങ്ങളിൽ CCTV സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  ഹോട്ടൽ - വ്യാപാരി-വ്യവസായി -ബാങ്ക് - പോലീസ് തുടങ്ങിയവരുടെ യോഗം ചെയർപേഴ്സൺ  കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ഹാളിൽ ചേർന്നു.

 മാലിന്യം വലിച്ചെറിയുകയും, കത്തിക്കുകയും ചെയ്യുന്നത് തടയുന്നതിന്  നഗരസഭ പരിധിയിൽ CCTV സ്ഥാപിക്കും.നഗരത്തിലെ  പ്രധാന കേന്ദ്രങ്ങളിൽ  ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, സാമൂഹ്യ വിരുദ്ധ പ്രവർത്തനം തടയുന്നതിനും, പദ്ധതി നടപ്പിലാകുന്നതോടുകൂടി സാധ്യമാകും.

ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കാനും , മറ്റുള്ളവ ( അജൈവ മാലിന്യങ്ങൾ) വൃത്തിയാക്കി തരം തിരിച്ച് ഹരിതകർമ്മ സേനയെ എല്പിച്ച്  അവ ശാസ്ത്രിയമായി സംസ്ക്കരിക്കുന്നതിനുള്ള പദ്ധതി ഇതിനോടകം തന്നെ നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്.

അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്നും , വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു വരുന്നുമുണ്ട്. ഇത്തരം സൗകര്യങ്ങൾ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ നഗരസഭക്കകത്തുള്ളവരും, മറ്റ് പ്രദേശങ്ങളിൽ നിന്നും നഗരസഭക്കകത്ത് മാലിന്യം കൊണ്ടിടുന്നുണ്ട്..
ഇത്  തടയുന്നതിനുള്ള നടപടിയും ,അത്തരം ആൾക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.

വ്യാപാരി വ്യവസായി ഏകോപനസമിതി, ചേമ്പർ ഓഫ് കോമേഴ്സ്, ഹോട്ടൽ & റസ്റ്റാറന്റ് അസോസിയേഷൻ, ബാങ്ക് എന്നിവരുടെ സഹകരണത്തോടെ ആദ്യ ഘട്ടത്തിൽ 20 കേന്ദ്രങ്ങളിലാണ്  CCTV ക്യാമറകളാണ് സ്ഥാപിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ക്യാമറ സ്ഥാപിക്കുന്നവരുടെയും , വിദഗ്ധൻമാരുടെയും , സ്ഥാപനങ്ങളുടെയും യോഗം തുടർന്നും വിളിച്ചു ചേർക്കും. 20 കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നതിന് 4 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ കണക്കാക്കിയിരിക്കുന്നത്.

നഗരസഭക്കകത്തെ കോഴി- അറവു മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിന് മട്ടന്നൂരിലെ റന്ററിംഗ് പ്ലാന്റിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ വൈസ് ചെയർമാൻ പി വി.കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, സെമീറ ടീച്ചർ, സെക്രട്ടറി എം.കെ.ഗിരീഷ് , എഞ്ചിനിയർ ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ, സബ് ഇൻസ്പെക്ടർ വിജേഷ് നഗരസഭ ആരോഗ്യ  വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടത്തു .
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha