കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട ഫുട്ബോൾ കോച്ചിങ്ങിന് തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട ഫുട്ബോൾ കോച്ചിങ്ങിന് തുടക്കമായി

കേളകം: കേളകം പ്രദേശത്തെ ഫുട്ബോൾ പ്രിയരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് അവധിക്കാലത്ത് ആരംഭിച്ച ഫുട്ബോൾ പരിശീലനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്‍റ് സന്തോഷ് സി സി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണം നടത്തി. പരിശീലകരായ അനീഷ് പി ഇ, ബിപിൻ ആന്റണി എന്നിവർ ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി.

അവധിക്കാലത്ത് ആരംഭിച്ച ഫുട്ബോൾ പരിശീലനത്തിന്‍റെ ഒന്നാംഘട്ടത്തിൽ നൂറിലധികം കുട്ടികൾ പങ്കാളികളായിരുന്നു. ഇന്ന് രാവിലെ സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ എഴുപതോളം വിദ്യാർഥികൾ പങ്കെടുത്തു. രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha