125 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 November 2021

125 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ


ആന്തൂർ:കർണ്ണാടകയിൽ നിന്നുംകാറിൽ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവു ശേഖരവുമായി യുവാവിനെ പോലീസ് പിടികൂടി. മുട്ടത്തൊടി എസ്.പി നഗർ സ്വദേശിയും ബദിരയിൽ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ
പരപ്പാടി ഹൗസിൽ അബ്ബാസിൻ്റെ മകൻ
സുബൈറിനെ(32)യാണ് ആദൂർ എസ്.ഐ.ഇ രത്നാകരനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി സി.എ.നഗറിൽ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെ.എൽ.14.വൈ.1860 നമ്പർ ഐ 20 കാറിൽ കടത്തുകയായിരുന്ന 60 പാക്കറ്റുകളിലായി സൂക്ഷിച്ച 124.900 ഗ്രാം കഞ്ചാവ് ശേഖരം പിടികൂടിയത്.വാഹന പരിശോധനയിൽ എഎസ്.ഐ.മധു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ ,സി പി ഒമാരായ സുരേഷ് ,അനൂപ് എന്നിവരും ഉണ്ടായിരുന്നു.

കഞ്ചാവു ശേഖരവും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog