മാക്കൂട്ടം അതിർത്തിയിലെ യാത്രാ നിയന്ത്രണം - കേരളാചീഫ് സിക്രട്ടറി കത്തയച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 21 November 2021

മാക്കൂട്ടം അതിർത്തിയിലെ യാത്രാ നിയന്ത്രണം - കേരളാചീഫ് സിക്രട്ടറി കത്തയച്ചു


ഇരിട്ടി : മാക്കൂട്ടം അതിർത്തിയിൽ തുടരുന്ന യാത്രാ നിയന്ത്രണവും ആർ ടി പി സി ആർ പരിശോധനയും പിൻവലിക്കണ മെന്നാവശ്യപ്പെട്ട് കേരളാ ചീഫ് സിക്രട്ടറി കർണ്ണാടകാ ചീഫ് സിക്രട്ടറിക്ക് കത്തയച്ചു.  കേരള ചീഫ് സെക്രട്ടറി ഡോ.വി. പി.  ജോയ് ഐ എ എസ് ആണ് കർണാടക ചീഫ് സെക്രട്ടറി പി.  രവികുമാർ ഐ എ എസ് ന് കത്തയച്ചത്. 
 കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച് ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വീരാജ്പേട്ട എം എൽ എ കെ.ജി. ബോപ്പയ്യയെയും കുടക് ഡി സി ഡോ . സതീഷിനെയും നേരിൽക്കണ്ട് നിവേദനം നൽകിയപ്പോൾ ഇരുവരും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ കേരളാ മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ കർണ്ണാടകാ മുഖ്യമന്ത്രിയുമായോ ആരോഗ്യമന്ത്രിയുമായോ സംസാരിച്ചിട്ടില്ലെന്ന് പറയുകയും ഉടനടി ഫോൺവഴിയെങ്കിലും ബന്ധപ്പെടണമെന്നും പറഞ്ഞിരുന്നു.  സണ്ണി ജോസഫ് എം എൽ എയും ഈ വിഷയം സംബന്ധിച്ച്  കേരളാ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയപ്പോൾ ചീഫ് സെക്രട്ടറിയെ കർണ്ണാടകയുമായി ബന്ധപ്പെടാൻ  ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. 
 കേരളത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായി നടന്നിട്ടുണ്ടെന്നും യോഗ്യരായ 95 ശതമാനം ആളുകൾക്കും 
ഫസ്റ്റ് ഡോസ്  വാക്സിനും 60 ശതമാനം ആളുകൾക്ക് സെക്കൻഡ് വാക്സിനും നൽകിയതായും ചീഫ് സെക്രട്ടറിയുടെ കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ആർ ടി പി സി ആർ 
നെഗറ്റീവ് ഫലം ഉള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പിൻവലിക്കണമെന്നാണ് ശുപാർശ കത്തിലുള്ളത്.
 അതേസമയം വെള്ളിയാഴ്ച ബംഗളൂരുവിലേക്കുള്ള കേരളാ കെ എസ് ആർ ടി സി ബസ്സിനെ സർവീസ് നടത്താൻ അനുവദിക്കുകയും വീരാജ് പേട്ടയിലേക്കും മൈസൂരുവിലേക്കും  സർവീസ് നടത്താനായി എത്തിയ രണ്ടു കേരളാ ആർ ടി സി ബസ്സുകളെ മക്കൂട്ടത്ത് തടഞ്ഞിട്ട് തിരിച്ചയക്കുകയും ചെയ്തിരുന്നു. ബസ്സിലെ ജീവനക്കാർക്ക് ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കാരണത്താലാണ് ബസ്സുകളെ തിരിച്ചയച്ചത്. എന്നാൽ വീരാജ്പേട്ടയിൽ നിന്നും കർണാടക ആർ ടി സി യുടെ രണ്ടു ബസുകൾ ശനിയാഴ്ച കണ്ണൂരേക്ക് സർവീസ് നടത്തി. വരുന്ന 24 വരെയാണ് ഇപ്പോഴുള്ള നിയന്ത്രണം തുടരാൻ കുടക് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. 25 മുതൽ ഇപ്പോഴുള്ള ആർ ടി പി സി ആർ നിബന്ധന എടുത്തുകളയാനാണ് തീരുമാനം എടുത്തു കളയുകയും  പകരം രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കാനും ഇല്ലാത്തവർക്ക് ചെക്ക് പോസ്റ്റിൽ വെച്ച് ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവായവരെ കടത്തി വിടാനുമാണ് തീരുമാനം എന്നാണ് അറിയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog