ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 21 November 2021

ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി


ഇരിട്ടി: ഇന്ധന വില വർധനവിനെതിരേയും കേന്ദ്ര സർക്കാറിന്റെ നികുതി ഭീകരതയ്‌ക്കെതിരേയും നികുതി കുറയ്ക്കാത സംസ്ഥാന സർക്കാറിന്റെ നടപടിക്കെതിരേയും കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.    സമരം  സണ്ണി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് ബ്ലോക്ക കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലിഗ് ജില്ല വൈസ് പ്രസിഡൻറ്  ഇബ്രഹിം  മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി . ഡി.സി.സി. ഭരവാഹികളായ പി.കെ .ജനാർദ്ദൻ .കെ .വേലായുധൻ, വി.ടി. തോമസ്, മട്ടിണി വിജയൻ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ, മനോജ് കണ്ടത്തിൽ, ജെയിൻസ് മാത്യു, കെ.വി. രാമചന്ദ്രൻ, പി.എ സലാം , സി.സി. നസിർ ഹാജി , ജോസ് മാടത്തിൽ , മുര്യൻ രവീന്ദ്രൻ , സണ്ണി തറയിൽ , വി.മനോജ് കുമാർ ,ഷിജി നടുപറമ്പിൽ ,പി.വി. നിധിൻ നടുവനാട് ,അയ്യുബ് ആറളം , ജോർജ് ആലാംപള്ളി തുടങ്ങിയവർ സംസാരിച്ചു .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog