പയ്യന്നൂര്‍ കോളേജിൽ എസ്.എഫ് ഐ .കെ .എസ് .യു. സംഘര്‍ഷം: ആറുപേര്‍ക്കെതിരെ കേസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 21 November 2021

പയ്യന്നൂര്‍ കോളേജിൽ എസ്.എഫ് ഐ .കെ .എസ് .യു. സംഘര്‍ഷം: ആറുപേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജിലുണ്ടായ എസ്എഫ്‌ഐ- കെഎസ് യു സംഘര്‍ഷത്തിൽ ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ ആറുവിദ്യാര്‍ഥികള്‍ക്കെതിരെ കേസ്.

കെഎസ് യു പ്രവര്‍ത്തകനായ പഴയങ്ങാടിഏഴോം ഓണപ്പറമ്പിലെ യു.വി.എം.ഷഹനാദിന്റെ പരാതിയില്‍ അലന്‍,ഗോപികൃഷ്ണന്‍, ആദര്‍ശ്, കാര്‍ത്തിക് എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും എസ്എഫ്‌ഐ പ്രവര്‍ത്തകനായ പുളിങ്ങോം കാനംവയല്‍ സ്വദേശി കുന്നുംപുറത്തെ അലന്‍ മാത്യുവിന്റെ പരാതിയില്‍ കെഎസ് യു പ്രവര്‍ത്തകരായ ആകാശ്, അഭിറാം എന്നിവര്‍ക്കെതിരേയുമാണ് പയ്യന്നൂർ പോലീസ്കേസെടുത്തത്.

ഇക്കഴിഞ്ഞ പതിനെട്ടിന് ഉച്ചക്ക് 12.15 ഓടെയാണ് കോളേജ് കാമ്പസില്‍ എസ്എഫ്‌ഐ -കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി ഇരുവിഭാഗവും നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog