പുതിയ മദ്യഷാപ്പുകൾ തുറക്കരുത് -കെ.എസ്.എസ്.പി.എ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകൾ തുറക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും ഡി.എ., പെൻഷൻ കുടിശ്ശിഖ ഉടൻ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ അയ്യംകുന്ന് മണ്ഡലം സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വത്സമ്മ മണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.ജി. ജോസ്, കെ.സി. ചാക്കോ, സണ്ണി പട്ടമന, കുഞ്ഞനന്തൻ, കെ.യു. ത്രേസ്സ്യാമ്മ, മനോജ് എം.കണ്ടത്തിൽ, ജോസ് സൈമൺ, മാത്യു തറയിൽ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: അഗസ്റ്റിൻ ജോസഫ് (പ്രസി.), മേഴ്‌സി മരിയ, പി.വി. സണ്ണി (വൈസ് പ്രസി.), ആന്റണി മേൽവെട്ടം (സെക്ര.), ലീലാമ്മ മാത്യു, ജോയിക്കുട്ടി ജോസഫ് (ജോ. സെക്ര.), കെ.എസ്. വർക്കി.

വനിതാഫോറം ഭാരവാഹികൾ: വത്സമ്മ ജോർജ് (പ്രസിഡന്റ്), കെ.യു. ത്രേസ്യാമ്മ (സെക്രട്രറി), കെ.ലിസ്സി ജോൺ (ഖജാജി)

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha