കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച യുവാവിന് കടുത്ത ശിക്ഷ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 13 November 2021

കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച യുവാവിന് കടുത്ത ശിക്ഷ


 


മട്ടാഞ്ചേരി: കാമുകിയുടെ മകളെ പീഡിപ്പിച്ച 46കാരന് ജീവപരന്ത്യവും കഠിനതടവും. മട്ടാഞ്ചേരി സ്വദേശിയും നാല്‍പ്പത്തിയാറുകാരനുമായ ക്ലമന്‍റിനാണ് പോക്സോ കോടതി ജീവപര്യന്തം തടവിനു മുന്നോടിയായി 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. 15 വയസുള്ള സഹോദരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുന്നത് പുറത്തുറയാനൊരുങ്ങിയ 12 വയസുകാരിയെ മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണു പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാകും.

 

ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്. അതുവഴിയാണ് പീഡനവിവരം പൊലീസ് അറിയുന്നത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്കു നൽകണം. മരട് പൊലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ.സോമനാണു പ്രതിക്കു ശിക്ഷ വിധിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog