പിന്നോട്ടില്ല.! വി.സിയെയും അധ്യാപകനെയും മാറ്റണമെന്നാവശ്യവുമായി കണ്ണൂർ സ്വദേശിനി ദീപയുടെസമരം പതിനൊന്നാം ദിവസത്തില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 8 November 2021

പിന്നോട്ടില്ല.! വി.സിയെയും അധ്യാപകനെയും മാറ്റണമെന്നാവശ്യവുമായി കണ്ണൂർ സ്വദേശിനി ദീപയുടെസമരം പതിനൊന്നാം ദിവസത്തില്‍എംജി സർവകലാശാലയിൽ ഗവേഷക കണ്ണൂർ സ്വദേശിനി ദീപ പി മോഹനൻ നടത്തുന്ന നിരാഹാര സമരം 11ആം ദിവസത്തിലേക്ക്. വി.സിയെയും ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനെയും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദീപ.

ആരോഗ്യം മോശമാകുന്നുണ്ടെങ്കിലും ദീപ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. നന്ദകുമാർ എന്ന അധ്യാപകനെയും വി.സി സാബു തോമസിനെയും പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ദീപ പറയുന്നത്. സമരം അവസാനിപ്പിക്കാൻ പലതവണ സർവകലാശാല ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ സർക്കാരിനും സമരം തലവേദനയായിട്ടുണ്ട്. പ്രശ്ന പരിഹാരം കണ്ടെത്തുക എന്നത് മാത്രമല്ല, കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചെന്ന ആരോപണത്തിനും മറുപടി പറയേണ്ട അവസ്ഥയിലാണ്.

പ്രതിപക്ഷവും വിഷയം ഉയർത്തിക്കൊണ്ട് വരുന്നത് സർക്കാരിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. ഗവർണർ അടക്കമുള്ളവർ പരാതി നേരിട്ട് കേൾക്കാൻ കൂട്ടാക്കാത്തതും പ്രശ്നം വഷളാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കടുത്ത നിലപാടുകളിലേക്ക് ദീപ പോകുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog