ആർ. ശങ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 8 November 2021

ആർ. ശങ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തിഇരിട്ടി : മുൻ കേരള മുഖ്യമന്ത്രിയും, ഇന്ത്യൻ ഭരണഘടന നിയമനിർമ്മാണ സമിതി അംഗവും, ദീർഘകാലം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുകയും , കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പ്രതിഭാശാലിയായ  ആർ. ശങ്കർ ന്റെ 49-മത് ചരമവാർഷികദിനം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.  രാവിലെ യൂണിയൻ ഓഫീസിൽ വെച്ച് അദ്ദേഹത്തിന്റെ ചായ ചിത്രത്തിന്  മുമ്പിൽ എസ്എൻഡിപി  യൂണിയൻ ശാഖ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന  അനുസ്മരണ സമ്മേളനത്തിൽ യൂണിയൻ പ്രസിഡണ്ട് കെ. വി. അജി അധ്യക്ഷത വഹിച്ചു.  യൂണിയൻ സെക്രട്ടറി പി. എൻ. ബാബു ശങ്കർ അനുസ്മരണ ഭാഷണം നടത്തി.  യൂണിയൻ വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ, മുൻ യൂണിയൻ പ്രസിഡണ്ട് ഏ. എൻ. സുകുമാരൻ ,  എ .  എം. കൃഷ്ണൻകുട്ടി ,സി. രാമചന്ദ്രൻ,   ബാലൻ കൊപ്രകണ്ടി, എ. കെ. ചന്ദ്രശേഖരൻ,  എൽ. ശശിധരൻ   സാബു ആന്റണി   എം പുരുഷോത്തമൻ  രാജമ്മ സഹദേവൻ    സ്മിത രവീന്ദ്രൻ   എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog